Wednesday, July 16, 2025
spot_img
More

    ഡോട്ടേഴ്‌സ് ഓഫ് സെന്റ് ആന്‍സ് സന്യാസിനി സമൂഹത്തിന്റെ സ്ഥാപകയുടെ അറുപതാം ചരമവാര്‍ഷികം ആചരിച്ചു

    റാഞ്ചി: ഡോട്ടേഴ്‌സ് ഓഫ് സെന്റ് ആന്‍സ് സന്യാസിനിസമൂഹത്തിന്റെ സ്ഥാപക മദര്‍ മേരി ബെര്‍നാഡെറ്റ പ്രസാദ് കിസ്‌പ്പോട്ടയുടെ അറുപതാം ചരമവാര്‍ഷികം ആചരിച്ചു. നോര്‍ത്ത് ഇന്ത്യയിലെ ആദ്യത്തെ വനിതാ കോണ്‍ഗ്രിഗേഷനാണ് ഡോട്ടേഴ്‌സ് ഓഫ് സെന്റ് ആന്‍സ്.

    റാഞ്ചി ആര്‍ച്ച് ബിഷപ് ഫെലിക്‌സ് ടോപ്പോമുഖ്യകാര്‍മ്മികനായുള്ള ദിവ്യബലിയില്‍ സഹായമെത്രാന്‍ ബിഷപ് തിയോഡോറും ഫാ ആനന്ദ് ഡേവിഡും ഏതാനും വൈദികരും സഹകാര്‍മ്മികരായിരുന്നു. മദര്‍ കിസ്‌പ്പോട്ടയുടെ നാമകരണനടപടികള്‍ പുരോഗമിക്കുന്നതിനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് ആര്‍ച്ച് ബിഷപ് ഓര്‍മ്മിപ്പിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സന്യാസിനി സമൂഹത്തിലെ ഏതാനും സിസ്റ്റേഴ്‌സ് മാത്രമേ ചടങ്ങില്‍ പങ്കെടുത്തുള്ളൂ.

    ദൈവത്തിന് വേണ്ടി കന്യകളായി ജീവിക്കണമെന്ന മദറിന്റെ ആശയം മദറിന്റെ മാതാപിതാക്കള്‍ക്കോ മദര്‍ അടങ്ങുന്ന അന്നത്തെ ഗോത്രസമൂഹത്തിനോ മനസ്സിലായിരുന്നില്ലെന്നു ആര്‍ച്ച് ബിഷപ് അനുസ്മരിച്ചു. നിരവധി വെല്ലുവിളികളും മതപീഡനങ്ങളും നേരിട്ടുവെങ്കിലും ആത്മാവാല്‍ നയിക്കപ്പെട്ട വ്യക്തിയായിരുന്നു മദര്‍ കിസ്‌പ്പോട്ടയെന്നും അദ്ദേഹം പറഞ്ഞു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!