ദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്

വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്. മെയ് മൂന്നിന് വത്തിക്കാനില്‍ നടക്കുന്ന കര്‍ദിനാള്‍സംഘത്തിന്റെ കൂട്ടായ്മയില്‍ വിശുദ്ധ പദപ്രഖ്യാപനത്തിന്റെ തീയതി നിശ്ചയിക്കും. ദേവസഹായം പിള്ളയെ കൂടാതെ ആറു പേരെ കൂടി വിശുദ്ധരായി പ്രഖ്യാപിക്കും. ഭാരതത്തിലെ പ്രഥമ അല്‍മായ രക്തസാക്ഷിയാണ് ദേവസഹായം പിള്ള.

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയുടെ മാധ്യസ്ഥതയിലുളള അത്ഭുതം വത്തിക്കാന്‍ അംഗീകരിച്ചതോടെയാണ് വിശുദ്ധ പദപ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നത്. ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവവിശ്വാസം സ്വീകരിച്ച വ്യക്തിയാണ് ദേവസഹായം പിള്ള.

കാറ്റാടിമലയില്‍ വച്ച് 1752 ജനുവരി 14 ന് ആയിരുന്നു അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates