ഇത് തിന്മയ്‌ക്കെതിരെ നിരന്തരം പ്രാര്‍ത്ഥിക്കേണ്ട സമയം: മാര്‍ റെമിജീയോസ് ഇഞ്ചനാനിയില്‍

ഭരണങ്ങാനം: തിന്മയ്‌ക്കെതിരെ നിരന്തരമായ പ്രാര്‍ത്ഥനയുടെ കരമുയര്‍ത്തേണ്ട സമയമാണ് ഇത് എന്ന് താമരശ്ശേരി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് കബറിടത്തിങ്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ ജീവിതത്തിലെ കഷ്ടപ്പാടുകള്‍ക്കും വേദനകള്‍ക്കും വേണ്ടി അല്‍ഫോന്‍സാമ്മ ഇപ്പോഴും നമുക്കു വേണ്ടി മാധ്യസ്ഥം യാചിച്ചു പ്രാര്‍ത്ഥിക്കുന്നുണ്ട്. തിന്മകളുടെ മേല്‍ അല്‍ഫോന്‍സാമ്മ വിജയം വരിച്ചതാണ് ഇന്ന് വിശുദ്ധയെ ലോകം ആദരിക്കുന്നതിന് കാരണം. മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.