ബിഷപ് മാര്‍ പോളി കണ്ണൂക്കാടനെ ഫേസ്ബുക്കിലൂടെ അപമാനിച്ച കേസില്‍ എംപറര്‍ ഇമ്മാനുവല്‍ പ്രസ്ഥാനത്തിന്റെ അംഗത്തെ അറസ്റ്റ് ചെയ്തു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടനെ ഫേയ്‌സ്ബുക്കിലെ അപമാനിച്ച കേസില്‍ മൂരിയാട് മാളിയേക്കല്‍ വര്‍ഗീസിന്റെ മകന്‍ സ്റ്റെനി എം വര്‍ഗീസിനെ പോലീസ് അറസ്റ്റ് ചെയ്തു. എംപറര്‍ ഇമ്മാനുവല്‍ പ്രസ്ഥാനത്തിലെ അംഗമാണ് ഇയാള്‍.

ബിഷപ് മാര്‍ പോളി കണ്ണൂക്കാടനെ അപമാനിച്ച കേസില്‍ ഇതിന് മുമ്പ് നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. സ്റ്റെനിയുടെ അറസ്റ്റോടെ പ്രതികള്‍ എല്ലാവരെയും അറസ്റ്റ് ചെയ്തു. സൈബര്‍ വിദഗ്ദരുടെ സഹായത്തോടെയാണ് അഞ്ച് പ്രതികളെയും പോലീസ് കുടുക്കിയത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.