മാതാവ് പറയുന്നത് കേട്ടോ പ്രാര്‍ത്ഥനയും ഉപവാസവും വഴി എല്ലാം ലഭിക്കും

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി ആളുകള്‍ക്ക് പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയില്‍ ചിലതു മാത്രമേ സഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളൂ. പക്ഷേ അവയ്ക്ക് അംഗീകാരം കിട്ടിയാലും ഇല്ലെങ്കിലും മാതാവ് പറയുന്ന കാര്യങ്ങള്‍ എക്കാലവും പ്രസക്തമാണ്. സ്വര്‍ഗ്ഗം ലക്ഷ്യമാക്കി ജീവിക്കാനും ദൈവോന്മുഖരായി കഴിയാനും സഹായിക്കുന്ന വിധത്തിലള്ള ഉപദേശങ്ങളും തിരുത്തലുകളുമാണ് അമ്മ നല്കിക്കൊണ്ടിരിക്കുന്നത്. അത്തരത്തിലുള്ള ഒരു ദര്‍ശനമാണ് മെജുഗോറിയായില്‍ അമ്മ നല്കിയത്. പ്രസ്തുത ദര്‍ശനത്തില്‍ അമ്മ പറഞ്ഞ ഒരു കാര്യമാണ് ഇവിടെ സൂചിതം.

സമാധാനത്തിലേക്കുള്ള ഏകമാര്‍ഗം പ്രാര്‍ത്ഥനയാണ്.പ്രാര്‍ത്ഥനയും ഉപവാസവുംകൊണ്ട് ആവശ്യപ്പെടുന്നതെല്ലാം ലഭിക്കും.

നാം എല്ലാവരും പ്രാര്‍ത്ഥിക്കുന്നവരാണ്.പക്ഷേ ത്യാഗമെടുത്തു പ്രാര്‍ത്ഥിക്കുന്നവര്‍ കുറവാണ്. ഉപവാസം ഇത്തരത്തിലുള്ള ഒരു ത്യാഗമാണ്. ഉപവസിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ ആ പ്രാര്‍ത്ഥനയ്ക്ക് ശക്തിയേറും. അതുകൊണ്ട് ദൈവം നമ്മില്‍ പ്രസാദിക്കാനുംആത്മീയവും ഭൗതികവുമായനിരവധി അനുഗ്രഹങ്ങള്‍ ലഭിക്കാനുമായി നമുക്ക് ഉപവാസത്തെ ഒരു ആയുധമാക്കാം.

ഉപവസിച്ചു പ്രാര്‍ത്ഥി്ച്ച് നമുക്ക് ഓരോ നിയോഗങ്ങള്‍ ദൈവസന്നിധിയില്‍ സമര്‍പ്പിക്കാം. മാതാവിന്റെ ഈ വാക്കുകളുടെ ഉറപ്പില്‍ നമുക്ക് ഉപവാസമെടുത്ത് പ്രാര്ത്ഥിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.