ലോകത്തെ ഫാത്തിമാ മാതാവിന് സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുക, കൊറോണ വൈറസില്‍ നിന്ന് രക്ഷനേടാം: പോര്‍ച്ചുഗീസ് മെത്രാന്‍ സംഘം


പോര്‍ച്ചുഗീസ്: ലോകമെങ്ങും കൊറോണ വ്യാപിക്കുമ്പോള്‍ ഫാത്തിമാ മാതാവിനും ഈശോയുടെ തിരുഹൃദയത്തിനും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണമെന്ന് പോളീഷ് മെത്രാന്‍ സംഘം, ഇതിന്റെ ഭാഗമായി നാളെ വൈകുന്നേരം പോര്‍ച്ചുഗലിനെ ഈശോയ്ക്കും മാതാവിനും സമര്‍പ്പിച്ചുകൊണ്ട് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും.

കര്‍ദിനാള്‍ മാനുവല്‍ ക്ലെമന്റെ, കര്‍ദിനാള്‍ അന്റോണിയോ മാര്‍ട്ടോ എന്നിവര്‍ ജപമാല പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്കും, പോര്‍ച്ചുഗലില്‍ രണ്ടായിരത്തോളം പേര്‍ കോവീഡ് 19 രോഗബാധിതരാണ്. ഇതില്‍ 20 പേര്‍ മരണമടഞ്ഞിട്ടുണ്ട്.

തൊട്ടടുത്തുള്ള സ്‌പെയ്‌നില്‍ മുപ്പതിനായിരം പേര്‍ രോഗബാധിതരാണ്. ഇതില്‍ രണ്ടായിരത്തി ഇരുനൂറ് മരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.