പകര്‍ച്ചവ്യാധികളെ നേരിടാന്‍ സൗജന്യ പ്രാര്‍ത്ഥനാ പുസ്തകങ്ങളുമായി വത്തിക്കാന്‍

വത്തിക്കാന്‍സിറ്റി: പകര്‍ച്ചവ്യാധികളുടെ ഇക്കാലത്ത് ദൈവത്തില്‍ ശരണം വയ്ക്കാനും ദൈവകൃപ യാചിക്കാനുമായി പ്രാര്‍ത്ഥനയിലേക്ക് മടങ്ങാന്‍ വിശ്വാസികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് വത്തിക്കാന്‍ സൗജന്യമായി ഓണ്‍ലൈന്‍ പ്രെയര്‍ബുക്കുകള്‍ പ്രകാശനം ചെയ്തു. 192 പേജുകളുള്ള പ്രാര്‍ത്ഥനാപുസ്തകം വത്തിക്കാന്റെ പബ്ലീഷിംങ് ഹൗസ് liberia editrice vaticana വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്.

ഇംഗ്ലീഷ്, ഇറ്റാലിയന്‍, സ്പാനീഷ്, ഫ്രഞ്ച് ഭാഷകളിലൂളളപുസ്തകങ്ങളാണ് ലഭ്യമാകുന്നത്. പോര്‍ച്ചുഗീസ് ഭാഷയിലുള്ള പ്രാര്‍ത്ഥനാപുസ്തകം ഉടന്‍ പുറത്തിറങ്ങും.

പ്രതിസന്ധികളുടെയും പരീക്ഷണങ്ങളുടെയും ഇക്കാലത്ത് അവയെ നേരിടാന്‍ ശക്തമായ പ്രാര്‍ത്ഥനകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.