തടാകത്തില്‍ വീണ സഹയാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ മലയാളി വൈദികന്‍ ജര്‍മ്മനിയില്‍ മുങ്ങിമരിച്ചു

മ്യൂണിക്ക്/ പൈങ്ങോട്ടൂര്‍: ജര്‍മ്മനിയിലെ മ്യൂണിക്കില്‍ തടാകത്തില്‍ വീണ സഹയാത്രികനെ ര്ക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി വൈദികന്‍ ഫാ. ബിനു കുരിക്കൂട്ടില്‍ സിഎസ് ടി മരിച്ചു. 41 വയസായിരുന്നു.

ബവേറിയ സംസ്ഥാനത്തെ ഷ്വാര്‍സാഹ് ജില്ലയിലെ മൂര്‍ണര്‍ തടാകത്തില്‍ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു അപകടം. ബോട്ടില്‍ സഞ്ചരിക്കവെ ഫാ. ബിനുവിനൊപ്പം ഉണ്ടായിരുന്ന ആള്‍ വെള്ളത്തില്‍ വീഴുകയും അയാളെ രക്ഷിക്കുന്നതിനിടെ അദ്ദേഹം വെള്ളത്തില്‍ മുങ്ങിപ്പോവുകയുമായിരുന്നു. ഇന്നലെ വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. ആറു ദിവസത്തിന് ശേഷം മാത്രമേ മൃതദേഹം നാട്ടിലെത്തിക്കാന്‍ കഴിയൂ.

സംസ്‌കാരം മൂക്കന്നൂര്‍ ബേസില്‍ ഭവനില്‍ നടക്കും. എട്ടുവര്‍ഷമായി ഫാ. ബിനു റേഗന്‍സ്ബര്‍ഗ് രൂപതയില്‍ സേവനം അനുഷ്ഠിക്കുന്നു.

മാതാപിതാക്കള്‍ കുരീ്ക്കാട്ടില്‍ തോമസ്- ത്രേസ്യാമ്മ.സഹോദരങ്ങള്‍: സെലിന്‍, മേരി,ബെന്നി, ബിജു, ബിന്ദുമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.