4-ാമത്  ഫിയാത്ത് മിഷൻ കോൺഗ്രസ് ഓഫീസ് തൃശൂർ ജറുസലെം ധ്യാനകേന്ദ്രത്തിൽ തുറന്നു


തൃശൂർ : ഫിയാത്ത് മിഷന്റെ നേതൃത്വത്തിൽ ഏപ്രിൽ 19 മുതൽ 23 വരെ ജറുസലെം ധ്യാന കേന്ദ്രത്തിൽ നടക്കുന്ന  മിഷൻ കോൺഗ്രസിന്റെ ഔദ്യോഗിക ഓഫീസ് ധ്യാന കേന്ദ്രത്തിൽ പ്രവർത്തനമാരംഭിച്ചു. ഓഫീസിന്റെ ആശീർവാദകർമ്മം ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡേവീസ് പട്ടത്ത് CMI നിർവഹിച്ചു. ചടങ്ങിൽ ധ്യാനകേന്ദ്രം അഡ്മിനിസ്ട്രേറ്റർ ഫാ: ജോ പാച്ചേരി CMI, ഫിയാത്ത് മിഷൻ പ്രതിനിധികളായ പോളി തോമാസ് , ബൈജു , തോമാസ് , ഷാജി, ജെയ്സൻ നിലമ്പൂർ, GGM കോർഡിനേറ്റർ സിജോ ഔസേപ്പ് മറ്റ് ഫിയാത്ത് മിഷൻ ശുശ്രൂഷകരും  സന്നിഹിതരായിരുന്നു. 

മിഷനെ അറിയുക, മിഷനെ സ്നേഹിക്കുക, മിഷനെ വളർത്തുക എന്നതാണ് ഫിയാത്ത് GGM മിഷൻ കോൺഗ്രസിന്റെ പ്രഥമ ലക്ഷ്യം. ഏപ്രിൽ 19 മുതൽ 23 വരെ ജറുസലെം ധ്യാനകേന്ദ്രത്തിലാണ് 5 ദിവസങ്ങളിലായിട്ടുള്ള പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. മിഷൻ എക്സിബിഷൻ , മിഷൻ ധ്യാനം, മിഷൻ ഗാതറിംഗുകൾ, മിഷൻ സെമിനാർ , നൈറ്റ് വിജിൽ , ബിഷ്പ്സ് മീറ്റ് തുടങ്ങി വിപുലമായ മിഷൻ പരിപാടികളാണ് 4-ാമത് മിഷൻ കോൺഗ്രസിൽ സംഘടിപ്പിച്ചിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.