Saturday, July 12, 2025
spot_img
More

    ജീവിതപങ്കാളിയോട് ക്ഷമിക്കാന്‍ ഇതാ ചില മാര്‍ഗ്ഗങ്ങള്‍

    ദാമ്പത്യത്തിലെ പ്രശ്‌നങ്ങളും അകല്‍ച്ചകളും മറ്റേതൊരു ബന്ധത്തിലും ഉണ്ടാകുന്നതിനെക്കാള്‍ ഗുരുതരമാണ്. പ്രശ്‌നങ്ങള്‍ വലുതോ ചെറുതോ ആകട്ടെ ദാമ്പത്യബന്ധം തകരാന്‍ അതുമതിയാകും. പങ്കാളി തെറ്റ് ചെയ്‌തോ ആ ഭാഗത്ത് ശരിയുണ്ടായിരുന്നോ എന്നതെല്ലാം രണ്ടാമത് വരുന്ന കാര്യങ്ങളാണ്. ഇത്തരം സാഹചര്യങ്ങളില്‍ നിരുപാധികം ക്ഷമിക്കാനുള്ള കഴിവാണ് ഇണയക്ക് ഉണ്ടാവേണ്ടത്. എന്നാല്‍ ക്ഷമിക്കാന്‍ പലപ്പോഴും കഴിയണമെന്നുമില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഇവയാണ്.

    വിധിയില്‍ നിന്ന് ഒഴിവാക്കുക
    ഇണയെ അന്ധമായി വിധിക്കുന്ന പ്രവണതയില്‍ നിന്ന് ഒഴിവാകുക. ഇണയുടെ ശരിയും തെറ്റും ദൈവം വിധിക്കട്ടെ എന്ന് തീരുമാനമെടുക്കുക.

    ക്ഷമിക്കുമെന്ന് തീരുമാനിക്കുക
    ക്ഷമ ഒരു തീരുമാനമാണ്. ഇണയോട് ക്ഷമിക്കുമെന്ന് തീരുമാനമെടുത്താല്‍ ആദ്യം തന്നെ എല്ലാ സംഘര്‍ഷങ്ങളും കുറഞ്ഞുകിട്ടും

    അനുഗ്രഹിക്കുക
    ഇണയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക, ഇണയെ അനുഗ്രഹി്ക്കുക. നിഷേധാത്മക ചിന്തകള്‍ അകന്നുപോകാന്‍ ഈ മാര്‍ഗ്ഗം വളരെ നല്ലതാണ്..

    മറക്കുക.
    ഇണയുടെ തെറ്റ് മറക്കുക. ഓര്‍മ്മിക്കുന്നതുകൊണ്ടാണല്ലോ മറക്കാന്‍ കഴിയാത്തത്. മറന്നുകഴിഞ്ഞാല്‍ എല്ലാം ശാന്തമാകും

    ആവര്‍ത്തിക്കുക
    ക്ഷമ ഒരിക്കല്‍ മാത്രം പോരാ. അത് ആവര്‍ത്തിച്ചുകൊണ്ടേയിരിക്കണം. അപ്പോള്‍ ദാമ്പത്യബന്ധം സുന്ദരമാകും.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!