ആത്മാവച്ചന്റെ ദൈവദാസ പ്രഖ്യാപനം 15 ന്

കുറവിലങ്ങാട്: ഫാ. ബ്രൂണോ കണിയാരകത്തിന്റെ ദൈവദാസപ്രഖ്യാപനം സെന്റ് ആന്‍സ് ആശ്രമ ദേവാലയത്തില്‍ ഡിസംബര്‍ 15 ന് നടക്കും. രാമപുരം ഇടവകാംഗവും സിഎംഐ സഭാംഗവുമായിരുന്നു. ആത്മാവച്ചന്‍ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. 68 വര്‍ഷം നീണ്ടതായിരുന്നു പൗരോഹിത്യജീവിതം. 1894 നവംബര്‍ 24 നാണ് ജനനം. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ഒപ്പമായിരുന്നു പഠനം. നിരന്തരമായ പ്രാര്‍ത്ഥനയും തപസുമായിരുന്നു അച്ചന്റെ പ്രത്യേകത 97 ാം വയസില്‍ 1991 ഡിസംബര്‍ 15 നായിരുന്നു മരണം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.