കര്‍ത്താവ് കയറിയ വഞ്ചിയിലും കൊടുങ്കാറ്റടിക്കും: ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

ഈശോ കയറിയ വഞ്ചിയിലും കൊടുങ്കാറ്റടിക്കും. നമ്മുടെ വിചാരം ഈശോ കയറിയ വഞ്ചിയായതുകൊണ്ട് അതില്‍ കാറ്റടിക്കില്ലെന്നാണ്. കര്‍ത്താവ് കയറാത്ത വഞ്ചിയിലേ കാറ്റടിക്കൂ എന്നാണ് നാം കരുതുന്നത്. പക്ഷേ ഈശോ കയറിയ വഞ്ചിയിലും കാറ്റടിച്ചു. വഞ്ചി മുങ്ങിപ്പോകുന്ന അവസ്ഥയിലെത്തി. ഈ സമയം ശിഷ്യന്മാര്‍ ഉറക്കെ നിലവിളിച്ചു. അപ്പോള്‍ കര്‍ത്താവ് കാറ്റിനെയും കടലിനെയും ശാന്തമാക്കി.വിനാശത്തിന്റെ കൊടുങ്കാറ്റ് ആരുടെ ജീവിതത്തിലും ഉണ്ടാവും. പ്രാര്‍ത്ഥിക്കുന്നവന്റെ ജീവിതത്തിലും ഞെരുക്കം ഉണ്ടാകും. എല്ലാ ജീവിതത്തിലും പ്രയാസങ്ങള്‍ ഉണ്ട്, പ്രശ്‌നങ്ങള്‍ ഉണ്ട്, രോഗം ഉണ്ട്, ഞെരുക്കം ഉണ്ട്.

രോഗം വന്നതുകൊണ്ട് ദൈവം നിങ്ങളെ ഉപേക്ഷിച്ചെന്നോ തകര്‍ച്ച വന്നതു കൊണ്ട് ദൈവം ശിക്ഷിക്കുകയാണെന്നോ അര്‍ത്ഥമില്ല. എല്ലാ ജീവിതത്തിലും പ്രശ്‌നങ്ങള്‍ വരാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.