ഫാ. മൈക്കിള്‍ കാരിമറ്റത്തിന് മല്പാന്‍ പദവി

കൊച്ചി: തലശ്ശേരി അതിരൂപതാംഗവും പ്രശസ്ത ബൈബിള്‍ പണ്ഡിതനുമായ റവ. ഡോ മൈക്കിള്‍ കാരിമറ്റത്തെ സീറോ മലബാര്‍ മെത്രാന്‍ സിനഡ് മല്‍പ്പാന്‍ പദവി നല്കി നാളെ ആദരിക്കുന്നു. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന ചടങ്ങില്‍ വച്ചായിരിക്കും മല്പാന്‍ പദവി നല്കല്‍.

പാണ്ഡിത്യംകൊണ്ടും പ്രബോധനങ്ങള്‍ കൊണ്ടും വിശ്വാസപരിശീലന സംരക്ഷണ മേഖലയില്‍ അതിവിശിഷ്ടസംഭാവന നല്കുന്ന വൈദികര്‍ക്കാണ് മല്പാന്‍ പദവി നല്കുന്നത്.

1942 ഓഗസ്റ്റ് 11 നാണ് ഫാ. മൈക്കിളിന്റെ ജനനം. 1968 ജൂണ്‍ 29 ന് പൗരോഹിത്യം സ്വീകരിച്ചു.നാലപ്തിലധികം ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലുമായി രചിച്ചിട്ടുണ്ട്.വിവിധ ചാനലുകളിലൂടെ ആയിരത്തിലധികം പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട. നിലവില്‍ തൃശൂര്‍ മേരിമാതാ മേജര്‍ സെമിനാരി അധ്യാപകനാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.