ഫാ. വര്‍ക്കി കാട്ടറാത്ത് ദൈവദാസ പദവിയിലേക്ക്

കൊച്ചി: വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷന്‍ സ്ഥാപകനും പ്രഥമ സഭാംഗവുമായ ഫാ. വര്‍ക്കി കാട്ടറാത്ത് ദൈവദാസപദവിയിലേക്ക്. അച്ചന്റെ നാമകരണനടപടികള്‍ ആരംഭിക്കുന്നതിന് റോമിലെ തിരുസംഘം അനുമതി നല്കി.

മാര്‍പാപ്പയുടെ പ്രത്യേക അനുവാദത്തോടെ 22 ാം വയസില്‍ വൈദികനായ ഇദ്ദേഹം 1851 ഒക്ടോബര്‍ 13 ന് ആണ് ജനിച്ചത്. സന്യാസി വൈദികനാകണമെന്ന ആഗ്രഹമായിരുന്നു അദ്ദേഹത്തെ മറ്റ് മൂന്ന് വൈദികരോടൊപ്പം വിന്‍സെന്‍ഷ്യന്‍ സഭ ആരംഭിക്കാന്‍ പ്രേരിപ്പിച്ചത്.

1904 ല്‍ അങ്ങനെ വിന്‍സെന്‍ഷ്യന്‍സഭയ്ക്ക് രൂപം നല്കി. 1931 ഒക്ടോബര്‍ 24 ന് ദിവംഗതനായി .

പോപ്പുലര്‍ മിഷന്‍ ധ്യാനങ്ങളുടെ ഉപജ്ഞാതാവായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.