കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയായില്‍ വൈറലായ ഒന്നായിരുന്നു ഫാ. മാത്യു നായ്ക്കംപറമ്പിലിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കുറിപ്പുകള്‍. അച്ചന്‍ കോവിഡ് ബാധിതനായി ഗുരുതരാവസ്ഥയില്‍ ഐസിയുവിലാണെന്ന കുറിപ്പിന് പുറമെ അച്ചന്റെ ഫോട്ടോയ്‌ക്കൊപ്പം RIP ചേര്‍ത്തുകൊണ്ടുളള കുറിപ്പുകളും ഉണ്ടായിരുന്നു. ഈ അവസരത്തില്‍ സത്യാവസ്ഥ വെളിപെടുത്തിക്കൊണ്ട് അച്ചന്‍ തന്നെ രംഗത്ത് വന്നിരിക്കുന്നു. വീഡിയോയിലൂടെയാണ് തന്റെ ഇപ്പോഴത്തെ സ്ഥിതി അച്ചന്‍ വിശദീകരിച്ചിരിക്കുന്നത്.
അച്ചന്റെ വാക്കുകള്‍: വളരെയധികം സന്തോഷത്തോടെയാണ് ഞാന്‍ നിങ്ങളുടെ മുമ്പില്‍ ഈ ചെറിയ സന്ദേശം പങ്കുവയ്ക്കുന്നത്. പലരും എന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ആത്മാര്‍ത്ഥമായി അന്വേഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്. ഗുരുതരാവസ്ഥയിലൂള്ളരോഗത്തിലൂടെ കര്‍ത്താവ് എന്നെ ഇതുവരെ കൊണ്ടുപോയിട്ടില്ല. ജലദോഷം, ചുമ തുടങ്ങിയ ചില്ലറ രോഗത്തിലൂടെയാണ് ദൈവം എന്നെ കടത്തിക്കൊണ്ടുപോയത്. ദൈവം എന്നെ നന്നായി അനുഗ്രഹിച്ചിട്ടുണ്ട്.ന ിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയ്ക്ക് ഒരുപാട് നന്ദി. എപ്പോഴും സന്തോഷത്തോടെയിരിക്കുക, ഇടവിടാതെ പ്രാര്‍ത്ഥിക്കുക, എല്ലാകാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുക ഇതാണല്ലോ നമ്മെക്കുറിച്ചുള്ള ദൈവഹിതം. മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാനുള്ള സമയമായി ഞാനിതിനെ മാറ്റുന്നു.ന ിങ്ങള്‍ക്കെല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കെല്ലാം ഒരുപാട് നന്ദി.
ചില വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കപ്പെടാറുണ്ട്. തെറ്റായ ചില വാര്‍ത്തകള്‍ നമുക്ക് ലഭിക്കാറുമുണ്ട്. എന്നാല്‍ വാര്‍ത്ത തെറ്റാണെന്ന് മനസ്സിലായിക്കഴിയുമ്പോള്‍ അത്തരം വാര്‍ത്തകള്‍ പിന്‍വലിക്കാന്‍ ശ്രമിക്കുക. നായ്ക്കംപറമ്പിലച്ചന് ഗുരുതരമായ യാതൊരു രോഗവുമില്ലെന്ന് ഡിവൈന്‍ വൃത്തങ്ങളും അറിയിച്ചിട്ടുണ്ട്.
അച്ചന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ നമുക്ക് തുടരാം.