സ്വവര്‍ഗ്ഗബന്ധങ്ങള്‍ ബൈബിളധിഷ്ഠിതമല്ല: ഗ്ലോബല്‍ സൗത്ത് ആംഗ്ലിക്കന്‍സ്

ലണ്ടന്‍: സ്വവര്‍ഗ്ഗവിവാഹത്തെ ആശീര്‍വദിക്കാന്‍ വൈദികര്‍ക്ക് അനുവാദം നല്കിക്കൊണ്ടുള്ള ചര്‍ച്ച ഓഫ് ഇ്ംഗ്ലണ്ടിന്റെ തീരുമാനത്തിനെതിരെ ശക്തമായ വിയോജിപ്പുമായി ഗ്ലോബല്‍ സൗത്തിലെ ആംഗ്ലിക്കന്‍ നേതാക്കന്മാര്‍.

സ്വവര്‍ഗ്ഗബന്ധങ്ങളെ ആശീര്‍വദിക്കാനുള്ള കാന്റര്‍ബെറി ആര്‍ച്ച് ബിഷപ് ജസ്റ്റിന്‍ വെല്‍ബിയുടെ അധികാരത്തെയും ഇവര്‍ നിഷേധിച്ചു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ജനറല്‍ സിനഡാണ് സ്വവര്‍ഗ്ഗവിവാഹങ്ങളെ ആശീര്‍വദിക്കാനുള്ള തീരുമാനമെടുത്തത്.

ശവപ്പെട്ടിയിലേക്ക് അവസാനത്തെ ആണിയും അടിച്ചുകയറ്റിയിരിക്കുകയാണ് കാന്റര്‍ബെറി ആര്‍ച്ച് ബിഷപ് ചെയ്തിരിക്കുന്നതെന്ന് ആംഗ്ലിക്കന്‍ നേതാക്കന്മാര്‍ ആരോപിച്ചു. ഇത് ബൈബിളധിഷ്ഠിതമായ കാര്യമല്ല ഇത്തരമൊരു വഴി നയിക്കലിന് കാന്റര്‍ബെറി ആര്‍ച്ച് ബിഷപ്പിന് അധികാരമില്ല. ദൈവനിന്ദയിലേക്ക് സിനഡിനെ നയിക്കാന്‍ അദ്ദേഹത്തിനാവില്ല. ഗ്ലോബല്‍ സൗത്ത് ആംഗ്ലിക്കന്‍ നേതാക്കന്മാര്‍ വ്യ്ക്തമാക്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.