Wednesday, January 15, 2025
spot_img
More

    ഗാസ: മരണമടയുന്ന കത്തോലിക്കരെ സംസ്‌കരിക്കുന്നത് മുസ്ലീം സെമിത്തേരികളില്‍

    ഇസ്രായേല്‍ ഹമാസ് യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ മരണമടയുന്നവരെ സംസ്‌കരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് സ്ഥിഗതികള്‍ മാറിമറിയുന്നു. സെമിത്തേരികളില്‍ എത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ ഒരുമിച്ചുകൂട്ടിയിട്ട് മറവു ചെയ്യുന്ന രീതിയാണ് ഇപ്പോഴുള്ളത്.

    ക്രൈസ്തവ സെമിത്തേരികള്‍ ഗാസയുടെ നോര്‍ത്തേണ്‍ ഭാഗത്തായിട്ടാണ് ഉള്ളത്. സൗത്ത് ഭാഗത്തു വച്ചാണ് മരണമടയുന്നതെങ്കില്‍ ആ മൃതദേഹങ്ങള്‍ ക്രൈസ്തവവിശ്വാസമനുസരിച്ചുളള സംസ്‌കരിക്കാന്‍ കഴിയുന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ െ്രക്രെസ്തവരെ മുസ്ലീം സെമിത്തേരികളില്‍ അടക്കംചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. ക്രൈസ്തവനെന്നോ മുസ്ലീമെന്നോ വ്യത്യാസമില്ല. എല്ലാവരും മനുഷ്യരാണ്. ഭൂമിയിലുള്ള എല്ലാ മനുഷ്യരെയും മനുഷ്യത്വത്തെയും ഞങ്ങള്‍സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നുവെന്നാണ് ഇതു സംബന്ധിച്ച് മുസ്ലീം സഹോദരങ്ങളുടെ പ്രതികരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!