ഇറ്റലി: വിശുദ്ധ കാര്‍ലോ അക്കൂട്ടിസ് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച മൊണാസ്ട്രിക്ക് അഗ്നിബാധയില്‍ വ്യാപകമായ നഷ്ടം. 17 ാം നൂറ്റാണ്ടുമുതല്ക്കുള്ള ബെര്‍നാഗാ മൊണാസ്ട്രിയിലാണ് അഗ്നിബാധയുണ്ടായത്. ഒക്ടോബര്‍ 11 ന് രാത്രി 7.30 നായിരുന്നു സംഭവം. ആ സമയം സിസ്‌റ്റേഴ്‌സ് പോപ്പ് ലിയോ പതിനാലാമന്‍ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടത്തുന്ന ജാഗരണപ്രാര്‍ത്ഥനയുടെ ലൈവ് ടെലിവിഷനില്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.
21 സിസ്റ്റേഴ്‌സാണ് ഇവിടെയുള്ളത്. അവര്‍ അപകടം കൂടാതെ രക്ഷപ്പെട്ടു. പക്ഷേ ആശ്രമത്തിന് വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ട്, ഒമ്പത് ഫയര്‍എഞ്ചിനുകള്‍ വന്നാണ് തീ അണച്ചത്. ഓര്‍ഡര്‍ ഓഫ് സെന്റ് അംബ്രോസ് അഡ് നെമുസ് സന്യാസിനികളുടേതാണ് ആശ്രമം.
1998 ജൂണ്‍ 16 നാണ് ഈ ആശ്രമത്തില്‍ വച്ചാണ് വിശുദ്ധ കാര്‍ലോ അക്യൂട്ടിസ് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത്.് കാര്‍ലോയുടെ തിരുശേഷിപ്പും ഏതാനും ഫോട്ടോകളും സിസ്‌റ്റേഴ്‌സ് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.