ജെമ്മിലി ഹോസ്പിറ്റലിന് നന്ദി പറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കത്ത്

വത്തിക്കാന്‍ സിറ്റി: കോളന്‍ സര്‍ജറി കഴിഞ്ഞ് വത്തിക്കാനില്‍ തിരിച്ചെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെ ചികിത്സിച്ച ജെമ്മിലി ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് കത്തയച്ചു. ബോര്‍ഡ് ഡയറക്ടേഴ്സ്സ മെഡിക്കല്‍ സ്റ്റാഫ് എന്നിവരോടാണ് പാപ്പ തന്റെ നന്ദി രേഖപ്പെടുത്തിയിരിക്കുന്നത്. ഹോസ്പിറ്റലില്‍ നിന്ന് മടങ്ങിയെത്തിയതിന്റെ പിറ്റേന്നായ ജൂലൈ 15 നാണ് കത്തെഴുതിയിരിക്കുന്നത്. സഹോദരതുല്യമായ സ്വീകരണവും ഊഷ്മളമായ പരിഗണനയുമാണ് തനിക്ക് ആശുപത്രിയില്‍ നിന്ന് ലഭിച്ചതെന്ന് പാപ്പ കത്തില്‍ അനുസ്മരിച്ചു. ജൂലൈ നാലിനാണ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂലൈ 14 ന് ഡിസ്ചാര്‍ജ് ചെയ്തു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശുപത്രി വാസവും ആശുപത്രിജീവിതത്തിനിടയിലെ രോഗീസന്ദര്‍ശനവും വിശ്വാസികളെ ആശീര്‍വദിക്കലും വാര്‍ത്തയായിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.