ഗ്ലാസ്‌ക്കോ ഉച്ചകോടിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കില്ല

വത്തിക്കാന്‍ സിറ്റി: സ്‌കോട്ട്‌ലന്റിലെ ഗ്ലാസ്‌ക്കോയില്‍ നടക്കുന്ന യുനൈറ്റഡ് നേഷന്‍സ് കാലാവസ്ഥാ ഉച്ചകോടിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കില്ലെന്ന് വത്തിക്കാന്‍ അറിയിച്ചു. പകരം, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പെട്രോ പരോലിന്‍ കോണ്‍ഫ്രന്‍സിന് നേതൃത്വം നല്കും.

നവംബര്‍ ഒന്നുമുതല്‍ 12 വരെയാണ് ഉച്ചകോടി. വത്തിക്കാന്‍ ഇതുവരെയും മാര്‍പാപ്പ പങ്കെടുക്കാനുള്ള സാധ്യതയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടായിരുന്നില്ല. എന്നാല്‍ സ്‌പെയ്‌നിലെ റേഡിയോ സ്‌റ്റേഷന് നല്കിയ അഭിമുഖത്തില്‍ സ്‌കോട്ട്‌ലന്റിലേക്ക് യാത്ര നടത്താനും കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാനുമുള്ള താല്പര്യം പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ ആ സമയത്ത് തന്റെ ആരോഗ്യസ്ഥിതി എങ്ങനെയായിരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും മറ്റ് കാര്യങ്ങളെന്നും എങ്കിലും ഉച്ചകോടിയില്‍ നടത്താനുളള പ്രസംഗം തയ്യാറായിക്കഴിഞ്ഞിരിക്കുന്നുവെന്നും പാപ്പ വ്യക്തമാക്കിയിരുന്നു. സ്‌കോട്ട്‌ലന്റ് ബിഷപ് കോണ്‍ഫ്രന്‍സും പാപ്പയെ സ്വാഗതം ചെയ്തിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.