1 സ്വര്‍ഗ്ഗ, 7 നന്മ 1 ത്രീത്വ എല്ലാ ശനിയാഴ്ചകളിലും ചൊല്ലാമോ, വിഷമതകളില്‍ മാതാവ് ആശ്വാസം നല്കും

എല്ലാ ശനിയാഴ്ചകളിലും 1 സ്വര്‍ഗ്ഗസ്ഥനായ പിതാവേയും 7 നന്മ നിറഞ്ഞ മറിയവും 1 ത്രീത്വസ്തുതിയും ചൊല്ലി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുക. നമ്മുടെ വിഷമതകളില്‍ അമ്മ ആശ്വാസം നല്കും.

പരിശുദ്ധ അമ്മയുടെ വ്യാകുലങ്ങളെയാണ് നാം ഈ സമയം ധ്യാനിക്കേണ്ടത്. പരിശുദ്ധ വ്യാകുലമാതാവേ കുരിശില്‍ മരിച്ച ഈശോയുടെ തിരുമുറിവുകളെ എന്റെ ഹൃദയത്തിലും പതിച്ചുതരണമേ എ്ന്നും ഇതിനൊപ്പം ചൊല്ലുക.

ദു;ഖവെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ഓര്‍ശ്ലേം ഊട്ടുശാലയില്‍ കാല്‍വരി നോക്കി കരഞ്ഞുകഴിഞ്ഞ പരിശുദ്ധ അമ്മയെ ധ്യാനിച്ച് ഇപ്രകാരം പ്രാര്‍ത്ഥിക്കുമ്പോള്‍ അമ്മ നമുക്ക് ആശ്വാസമായി മാറും.

നസ്രത്ത് സന്യാസിനിസമൂഹത്തിന്റെ സഹസ്ഥാപകരിലൊരാളും പ്രശസ്ത ധ്യാനഗുരുവുമായിരുന്ന മോണ്‍.മ ാത്യു മങ്കുഴിക്കരിയാണ് ഇപ്രകാരം പ്രാര്‍ത്ഥിക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.