വിശുദ്ധനാടിന് ഇത് വിലാപത്തിന്റെ തിരുപ്പിറവിത്തിരുനാള്‍: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വിശുദ്ധനാടിനെ സംബന്ധിച്ചിടത്തോളം ഈ വര്‍ഷത്തെ ക്രിസ്തുമസ് വിലാപത്തിന്റേതാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. തിരുപ്പിറവിത്തിരുനാള്‍ എന്ന ഹാഷ്ടാഗോടുകൂടിയ ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം രേഖപ്പെടുത്തിയിരിക്കുന്നത്.

വിശുദ്ധ നാട്ടിലെ നിവാസികളെ സംബന്ധിച്ചിടത്തോളം വേദനയുടെയും വിലാപത്തിന്റെയും തിരുപ്പിറവിത്തിരുനാള്‍ ആയിരിക്കും ഇത്. അവരെ തനിച്ചാക്കാന്‍ നാം ആഗ്രഹിക്കുന്നില്ല. പ്രാര്‍ത്ഥനയും സമൂര്‍ത്ത സഹായവും വഴി നമുക്ക് അവരുടെ അരികിലായിരിക്കാം. ബെദ്‌ലഹേമിലെദുരിതം മധ്യപൂര്‍വദേശത്തിനും അഖിലലോകത്തിനും ഒരു തുറന്ന മുറിവാണ്. മാര്‍പാപ്പ ട്വിറ്ററില്‍ കുറിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.