പരിശുദ്ധ അമ്മയ്ക്ക് നല്കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം ഏതാണെന്നറിയാമോ?

പരിശുദ്ധ കന്യാമറിയത്തിന് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം ഏതായിരിക്കും? എപ്പോഴെങ്കിലും അതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.. ജപമാല.. ? വണക്കമാസം…? വിശുദ്ധ കുര്‍ബാന..? ഇതൊക്കെയും പരിശുദ്ധ അമ്മയെ സന്തോഷിപ്പിക്കാനുള്ള കാരണങ്ങള്‍ തന്നെ. എങ്കിലും ആവിലായിലെ വിശുദ്ധ ജോണിനെ സംബന്ധിച്ചിടത്തോളം ഇതൊന്നുമല്ല മാതാവിന് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം.. കാനായിലെ കല്യാണവിരുന്നുമായി ബന്ധപ്പെട്ടാണ് വിശുദ്ധന്‍ ഇതിന് ഉത്തരം നല്കുന്നത്. കാനായിലെ കല്യാണവീട്ടില്‍ വെള്ളമില്ലെന്ന് അറിയുമ്പോള്‍ മാതാവ് ഈശോയുടെ സഹായം തേടുന്നതൊക്കെ നമുക്ക് പരിചിതമായ സുവിശേഷഭാഗങ്ങളാണല്ലോ. ഈ സന്ദര്‍ഭത്തില്‍ പരിശുദ്ധ അമ്മ പരിചാരകരോട് ഒരു കാര്യം പറയുന്നുണ്ട്.

അവന്‍ പറയുന്നതുപോലെ ചെയ്യുവിന്‍

ഇതാണ് പരിശുദ്ധ അമ്മയ്ക്ക് നല്കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനമായി വിശുദ്ധന്‍ കണക്കാക്കുന്നത്. അതായത് ഈശോ പറയുന്നതുപോലെ ചെയ്യുക. അതുവഴി മാതാവ് സന്തോഷിക്കും. ഈശോയുടെ അനുസരണമുള്ള നല്ല മക്കളായി നാം ജീവിക്കുന്നതിലും വലിയ എന്തു സമ്മാനമാണ് നാം മാതാവിന് നല്‌കേണ്ടത്?മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.