ബവേറിയായിലെ ചാപ്പല്‍ ഓഫ് ഗ്രേസ് ദേവാലയം ജര്‍മ്മനിയിലെ ലൂര്‍ദ് എന്ന പേരിലാണ് അറിയപ്പെടുന്നത്. അതിനുകാരണം ഇവിടെ നടക്കുന്ന അത്ഭുതങ്ങള്‍ തന്നെയാണ്. നിരവധി അത്ഭുതങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ടെങ്കിലും അതില്‍ വച്ചേറ്റവും പ്രശസ്തം 1489 ല്‍ സംഭവിച്ചതാണ്. മുങ്ങിമരിച്ച മകന്റെ മൃതശരീരം ഒരു അമ്മ മാതാവിന്‌റെ തിരുരൂപത്തിന് മുമ്പില്‍ കിടത്തുകയും വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുകയും ചെയ്തതിന്റെ ഫലമായി ആ കുട്ടി ജീവനിലേക്ക് തിരികെ വന്നു. ഈ അത്ഭുതം ഈ ദേവാലയത്തിന്റെ പ്രശസ്തി അത്യധികം വര്‍ദ്ധിക്കുന്നതിന് കാരണമായി. 1330 ല്‍ ലുഡ് വിഗ് നാലാമന്‍ ചക്രവര്‍ത്തി ബെനഡിക്ടൈന്‍ ആശ്രമം സ്ഥാപിച്ച് അവരെ ദേവാലയത്തിന്റെ സംരക്ഷണം ഏല്പിച്ചുവെങ്കിലും നൂറ്റാണ്ടുകളായി കപ്പൂച്ചിന്‍ വൈദികരുടെ ചുമതലയിലാണ് ദേവാലയം. ജര്‍മ്മനിയിലെ ഏറ്റവും പഴക്കം ചെന്ന ദേവാലയങ്ങളിലൊന്നാണ് ഇത്. 1980 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയും 2006 ല്‍ ബെനഡിക്ട് പതിനാറാമന്‍ പാപ്പയും ഇവിടം സന്ദര്‍ശിച്ചിട്ടുണ്ട്.