ഓര്‍മ്മിക്കണേ, വിശുദ്ധ കുര്‍ബാനയ്ക്ക് നിയോഗം ഉണ്ടായിരിക്കണം

വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരാണ് നാം എല്ലാവരും. എന്നാല്‍ നമ്മളില്‍ എത്രപേര്‍ ഒരു പ്രത്യേക നിയോഗം വിശുദ്ധ കുര്‍ബാനയില്‍ സമര്‍പ്പിക്കുകയും അതോര്‍മ്മിച്ചുകൊണ്ട് വിശുദ്ധകുര്‍ബാന സ്വീകരിക്കുകയും ചെയ്യുന്നുണ്ട്? വിശുദ്ധ കുര്‍ബാന സ്വീകരിക്കുമ്പോഴും പങ്കെടുക്കുമ്പോഴും നിയോഗം ഉണ്ടായിരിക്കണമെന്ന് ഓര്‍മ്മിപ്പിക്കുന്നത് ദൈവദാസനായ തിയോഫിനച്ചനാണ്.

ചില ആളുകള്‍ മനുഷ്യപ്രീതിക്കുവേണ്ടിയോ മറ്റേതെങ്കിലും ഉദ്ദേശത്തിന് വേണ്ടിയോ കുര്‍ബാന സ്വീകരിച്ചുവെന്നു വരാം. നല്ല ഉദ്ദേശങ്ങളോടുകൂടെ ഇ്മ്മാതിരി ഉദ്ദേശങ്ങള്‍ കൂടിച്ചേരുമ്പോള്‍ കുര്‍ബാനയുടെ ശരിയായ ഫലം ലഭിക്കാതിരിക്കുമെന്ന് തിയോഫിനച്ചന്‍ ഓര്‍മ്മിപ്പിക്കുന്നു. മനപ്പൂര്‍വ്വമായ കുറ്റങ്ങളും മനപ്പൂര്‍വ്വമല്ലാത്ത കുറ്റങ്ങളുമുണ്ട്.

ഇതില്‍ മനപ്പൂര്‍വ്വമല്ലാതെയുള്ള കുറ്റങ്ങള്‍ ചെയ്തതുകൊണ്ട് കുര്‍ബാനയുടെ ഫലങ്ങള്‍ ലഭിക്കാതെ പോകുന്നില്ല. എന്നാല്‍ മനപ്പൂര്‍വ്വം തെറ്റ് ചെയ്തിട്ടു വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയാണെങ്കില്‍ കുര്‍ബാനസ്വീകരണം വഴിയുള്ള എല്ലാ നന്മകളും പൂര്‍ണ്ണമായും നിഷേധിക്കപ്പെടുകയും ചെയ്യുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.