ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ കത്തോലിക്കാ ബുക്ക് സ്റ്റാള്‍ കത്തിനശിച്ചു. ശനിയാഴ്ച രാത്രിക്കാണ് തീപിടിത്തമുണ്ടായത്. ആറായിരത്തോളം സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ളതാണ് ഷോപ്പ്.
തീപിടുത്തം ഉണ്ടായതിന്റെ കാരണം അജ്ഞാതമാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുപ്പതുവര്‍ഷത്തോളം ബിസിനസ് മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഒരു കുടുംബമാണ് ബുക്ക് ഷോപ്പിന്റെ ഉടമസ്ഥര്‍. ഷോപ്പ് പൂര്‍ണ്ണമായും കത്തിനശിച്ചുവെന്ന് ഉടമ ആന്‍ഡ്രൂ സാക്കോ അറിയിച്ചു.
കത്തോലിക്കാ സ്ഥാപനങ്ങള്‍ക്കും ദേവാലയങ്ങള്‍ക്കും നേരെയുള്ള ആക്രമണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീപിടുത്തം സംശയത്തിന് ഇട നല്കുന്നത്.