ന്യൂഡല്‍ഹി: പന്ത്രണ്ടാമത് അന്താരാഷ്ട്ര മനുഷ്യാവകാശ അവാര്‍ഡ് സലേഷ്യന്‍ സഭാംഗമായ ഫാ. സി എം പോളിന്. മീഡിയായിലൂടെ സമാധാനത്തിന് വേണ്ടി നടത്തിയ ശ്രമങ്ങള്‍ക്കാണ് അവാര്‍ഡ്.
ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. വെസ്റ്റ് ബംഗാള്‍ സിലിഗുരിയിലുള്ള സലേഷ്യന്‍ കോളജിന്റെ വൈസ് പ്രിന്‍സിപ്പലാണ് ഫാ. പോള്‍. അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തില്‍ ലോദി റോഡ് ഇസ്ലാമിക്് സെന്ററില്‍ വച്ച് അവാര്‍ഡ് സമ്മാനിച്ചു.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ അംഗമായി 2006 മുതല്‍ 2008 വരെ സേവനം ചെയ്തിട്ടുണ്ട്. കൊല്‍ക്കൊത്തയില്‍ രണ്ടുതവണ മദര്‍ തെരേസ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിട്ടുമുണ്ട്.
മനുഷ്യാവകാശങ്ങള്‍ നിശ്ശബ്ദം ഹനിക്കപ്പെടുന്നവര്‍ക്കായി ഈ അവാര്‍ഡ് സമ്മാനിക്കുന്നുവെന്ന് ഫാ. പോള്‍ മറുപടിപ്രസംഗത്തില്‍ പറഞ്ഞു.