Wednesday, July 16, 2025
spot_img
More

    വിമലഹൃദയത്തോടുള്ള ഭക്തി എന്താണെന്നറിയാമോ?

    നാളെ ആഗോള കത്തോലിക്കാ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരു സുപ്രധാന ദിനമാണ്. യുക്രെയ്‌നെയും റഷ്യയെയും മാതാവിന്റെ വിമലഹൃദയത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ സമര്‍പ്പിക്കുന്ന ദിനമാണ് അത്. ലോകമെങ്ങുമുള്ള വിശ്വാസികളുള്‍പ്പടെയുള്ളവരെല്ലാവരും ഈ ചടങ്ങില്‍ പങ്കെടുക്കണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടിട്ടുമുണ്ട്.

    വിമലഹൃദയസമര്‍പ്പണം പ്രതിനിധീകരിക്കുന്നത് മാതാവിന്റെ ശുദ്ധതയെയും പരിശുദ്ധിയെയുമാണ്. കത്തോലിക്കാവിശ്വാസികളായ മരിയഭക്തരുടെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ് വിമലഹൃദയത്തോടുള്ള ഭക്തി. 1854 ല്‍ ആണ് മാതാവിന്റെ അമലോത്ഭവത്വം ഒരു വിശ്വാസസത്യമായി അംഗീകരിക്കപ്പെട്ടത്. എങ്കിലും 1830 മുതല്‍ ഫ്രാന്‍സില്‍ മാതാവിന്റെ വിമലഹൃദയത്തോടുള്ള ഭക്തി നിലവിലുണ്ടായിരുന്നു. വിശുദ്ധ കാതറിന്‍ ലാബോറിന് മാതാവ് നല്കിയ പ്രത്യക്ഷീകരണത്തില്‍ തന്റെ അമലോത്ഭവഹൃദയത്തിന്റെ സ്വഭാവം വെളിപെടുത്തിയിരുന്നു.

    മാതാവിന്റെ അമലോത്ഭവത്വം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചത് പിയൂസ് ഒമ്പതാമന്‍ മാര്‍പാപ്പയാണ്.

    മാതാവിന്റെ വിമലഹൃദയത്തെ സാധാരണയായി ചിത്രീകരിക്കാറുള്ളത് പൂക്കളും വാളും ചേര്‍ത്താണ്. നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടക്കും എന്ന ശിമയോന്റെ പ്രവചനത്തിന്റെ ചിത്രീകരണമാണ് ഇത്.

    തിന്മയുടെ എല്ലാവിധ സ്വാധീനങ്ങളില്‍ നിന്നും സ്വതന്ത്രമായിരുന്നു മാതാവിന്റെ വിമലഹൃദയം. അതെപ്പോഴും ദൈവസ്വരം കേള്‍ക്കാന്‍ സന്നദ്ധമായിരുന്നു. വിവേകപൂര്‍ണ്ണവുമായിരുന്നു. ദൈവികകാര്യങ്ങളില്‍ മാത്രം ശ്രദ്ധ കൊടുത്തിരുന്ന മറിയത്തെ പോലെ നമുക്കും ദൈവികാര്യങ്ങള്‍ക്കായി ആഗ്രഹിക്കാം. എല്ലാ വിധ തിന്മകളില്‍ നിന്നും അകന്നുനില്ക്കാം.ഹൃദയത്തിന്റെ പരിശുദ്ധിക്കായി ശ്രമിക്കാം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!