ഇഡോനേഷ്യയിലെ മുസ്ലീം നേതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കണ്ടുമുട്ടി

വത്തിക്കാന്‍ സിറ്റി: ഇഡോനേഷ്യന്‍ മുന്‍ വൈസ് പ്രസിഡന്റ് ജുസഫ് കല്ലാ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കണ്ടുമുട്ടി. പേപ്പല്‍ പ്രൈവറ്റ് ലൈബ്രറിയില്‍ വച്ചായിരുന്നു ഇരുവരുടെയും സംഗമം. 70 മിനിറ്റ് നേരം ഇരുവരുടെയും കണ്ടുമുട്ടല്‍ നീണ്ടു നിന്നു.

സാഹചര്യം അനുകൂലമാകുമ്പോള്‍ ഇഡോനേഷ്യ സന്ദര്‍ശിക്കാനുള്ള തന്റെ ആഗ്രഹം പാപ്പ കല്ലായെ അറിയിച്ചു. ഇഡോനേഷ്യയിലെ ജനങ്ങളെ പാപ്പയുടെ സ്‌നേഹം അറിയിക്കുമെന്ന് കല്ലാ വ്യക്തമാക്കി. ഗ്രാന്‍ഡ് ഇമാമുമായിട്ടുളള പാപ്പായുടെ നല്ല ബന്ധത്തെ അദ്ദേഹം അഭിനന്ദിച്ചു.

വത്തിക്കാനും അബുദാബിയും തമ്മിലുള്ള രേഖയില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് കല്ല. ലോകമെങ്ങുമുള്ള മതാന്തരസംവാദത്തിനും സഹവര്‍ത്തിത്വത്തിനും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് ഈ രേഖ നല്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.