Sunday, July 13, 2025
spot_img
More

    ചിങ്ങം ഒന്നിന് കര്‍ഷക അവകാശദിന പ്രതിഷേധവുമായി ഇന്‍ഫാം

    കണ്ണൂര്‍: കാര്‍ഷികമേഖലയിലെ പ്രതിസന്ധികള്‍ പരിഹാരമില്ലാതെ അതിരൂക്ഷമായി തുടരുമ്പോള്‍ സംഘടിത കര്‍ഷകമുന്നേറ്റം അനിവാര്യമാണെന്നും ചിങ്ങം ഒന്നിന് കേരള കര്‍ഷകസമൂഹം കര്‍ഷകഅവകാശ ദിനമായി പ്രതിഷേധിക്കുമെന്നും ഇന്‍ഫാം ദേശീയ സമിതി പ്രഖ്യാപിച്ചു.

    വന്യമൃഗ ആക്രമണങ്ങള്‍, ഭൂപ്രശ്‌നങ്ങള്‍, ഇക്കോ സെന്‍സിറ്റീവ് സോണ്‍, കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ച, കര്‍ഷക കടക്കെണി എന്നിവ സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധികള്‍ പരിഹാര നടപടികളില്ലാതെ തുടരുന്നത് ശക്തമായി എതിര്‍ക്കേണ്ടിവരുമെന്ന് ദേശീയ സമിതി ഉദ്ഘാടനം ചെയ്ത് ഇന്‍ഫാം രക്ഷാധികാരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. ആരെയും എതിര്‍ത്തു തോല്പിക്കാനല്ല പിറന്നു വീണ മണ്ണില്‍ അന്തസ്സോടെ ജീവിക്കാനാണ് കര്‍ഷകര്‍ പോരാടുന്നതെന്നും കര്‍ഷകരുടെ നിലനില്‍പ്പിനായുള്ള ഈ പോരാട്ടത്തില്‍ പൊതുസമൂഹമൊന്നാകെ പങ്കുചേരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

    ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. ജോസഫ് ഒറ്റപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ജനറല്‍ ഷെവ. അഡ്വ. വി സി സെബാസ്റ്റ്യന്‍ വിഷയാവതരണം നടത്തി. അന്ന് 1,000 കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അവകാശദിന പ്രതിഷേധ സദസുകള്‍ ചേരും. ഇതിന് മുന്നോടിയായി ജില്ലാതല സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കുമെന്ന് ദേശീയ ഡയറക്ടര്‍ ഫാ. ജോസഫ് ചെറുകരക്കുന്നേല്‍ അറിയിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!