ഇന്റര്‍നാഷനല്‍ യൂത്ത് ഫോറം വത്തിക്കാനില്‍


വത്തിക്കാന്‍: ജൂണ്‍ 19 മുതല്‍ 22 വരെ വത്തിക്കാനില്‍ ഇന്റര്‍നാഷനല്‍ യൂത്ത് ഫോറം നടക്കും. അടുത്തയിടെ നടന്ന മെത്രാന്മാരുടെ സിനഡിന്റെ തുടര്‍ച്ചയായിട്ടാണ് ഈ മീറ്റിംങ്. ലെയ്റ്റി, ഫാമിലി, ആന്റ് ലൈഫ് ഓഫീസാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവജനങ്ങള്‍ കഴിഞ്ഞ ഒക്ടോബറിലെ മെത്രാന്മാരുടെ സിനഡിന് മുന്നോടിയായി നടന്ന യുവജനസംഗമത്തില്‍ പങ്കെടുത്തിരുന്നു. ഇന്ത്യയില്‍ നിന്നുള്ള മൂന്നു യുവജനങ്ങള്‍ ഇന്റര്‍നാഷനല്‍ യൂത്ത് ഫോറത്തില്‍ പങ്കെടുക്കുന്നുണ്ട്. പെര്‍സിവല്‍ ഹോള്‍ട്ട് എന്ന ഇരുപത്തിയഞ്ചുകാരന്‍ ഇന്ത്യയുടെ പ്രതിനിധികളില്‍ പെടുന്നു.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 250 യുവജനങ്ങള്‍ ജൂണിലെ ഈ മീറ്റിംങില്‍ പങ്കെടുക്കും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.