കോവിഡിനെതിരെ ഇരിങ്ങാലക്കുട രൂപതയുടെ ഗാനം വൈറലാകുന്നു

ലോകമെങ്ങും വ്യാപിച്ചുകൊണ്ടിരിക്കുന്ന, ലോക ജനതയെ തന്നെ ഭയത്തിലാഴ്ത്തുന്ന കോവിഡ് 19 ന് എതിരെ ഇതാ ഒരു ഗാനം കൂടി. ഇരിങ്ങാലക്കുട വൈദിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിലാണ് ഈ ഗാനം തയ്യാറാക്കിയിരിക്കുന്നത്. ഉണരുണരു മാളോരേ ഉയരുയരെ നാട്ടീടാം എന്ന് ആരംഭിക്കുന്ന ഗാനത്തില്‍ കോവിഡ് നീയാണ് മരിക്കുക എന്ന ആത്മവിശ്വാസവും അതിജീവനത്തിനുള്ള കരുത്തുമാണ് നിറഞ്ഞുനില്ക്കുന്നത്. ആറു വൈദികര്‍ ചേര്‍ന്ന് പാടിയിരിക്കുന്ന ഗാനരംഗത്തില്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ പോളികണ്ണൂക്കാടന്റെ ശ്ലൈഹികാശീര്‍വാദവുമുണ്ട്. ഫാ.ജെയിംസ് പള്ളിപ്പാടിന്റേതാണ് വരികള്‍. ഇരിങ്ങാലക്കുട രൂപത മാധ്യമവിഭാഗമായ ദര്‍ശന്റെ ആഭിമുഖ്യത്തിലാണ് വീഡിയോ ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.