ഇറ്റാനഗര്‍ രൂപതയ്ക്ക് മലയാളി ഇടയന്‍

ഇറ്റാനഗര്‍: അരുണാച്ചല്‍ പ്രദേശിലെ ഇറ്റാനഗര്‍ രൂപതയുടെ മെത്രാനായി മലയാളി വൈദികന്‍ നിയമിതനായി. കോതമംഗലം രൂപതയിലെ ഫാ.ബെന്നി വര്‍ഗീസ് ഇടത്തട്ടേലാണ് നിയുക്ത മെത്രാന്‍. ഇറ്റാനഗര്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനാണ് ഇദ്ദേഹം. ബിഷപ് ഡോ. ജോണ്‍ തോമസ് കാട്ടറുകുടിയില്‍ രാജിവച്ചതോടെയാണ് പുതിയ നിയമനം. നോര്‍ത്ത് ഈസ്‌റ്റേണ്‍ റീജണല്‍ ബിഷപ്‌സ് കൗണ്‍സിലിന്റെ മതബോധന കമ്മീഷന്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറിയായും ദിമാപൂരിലെ കോഹിമ രൂപത പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.

വടാട്ടുപാറ ഇടത്തട്ടേല്‍ പരേതരായ വര്‍ഗീസ് അന്നക്കുട്ടി ദമ്പതികളുടെ ഒമ്പതു മക്കളില്‍ എട്ടാമനാണ് ഫാ. ബെന്നി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.