മറിയത്തിന് യേശുവിനെ കൂടാതെ മറ്റ് മക്കളുണ്ടായിരുന്നോ?

വിശുദ്ധ ഗ്രന്ഥത്തിലെ തന്നെ ബൈബിള്‍ ഭാഗത്തെ ആസ്പദമാക്കി ഇങ്ങനെയൊരു വിചാരവും അഭിപ്രായവും പലര്‍ക്കുമുണ്ട്. എന്നാല്‍ ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ. നമുക്ക് പരിശോധിക്കാം.

യേശുവിന്റെ മാതൃഭാഷയായ അറമായ ഭാഷയില്‍ ഒരേ പിതാവില്‍ നിന്നുള്ള സന്താനങ്ങളെയും സഹോദരിസഹോദരന്മാരുടെ സന്താനങ്ങളെയും സൂചിപ്പിക്കാന്‍ ഒരുപദമേ ഉള്ളൂ. സുവിശേഷങ്ങളില്‍ യേശുവിന്റെ സഹോദരി സഹോദരന്മാര്‍ എന്ന് പറയുന്നത് യേശുവിന്റെ ഉറ്റബന്ധുക്കളെയാണ്. ആദിമസഭയില്‍ പോലും മറിയത്തിന്റെ നിത്യകന്യകാത്വം അംഗീകരിച്ചിരുന്നു.

യേശുവിന് ഒരേ അമ്മയില്‍ നിന്നുള്ള സഹോദരി സഹോദരങ്ങള്‍ ഉണ്ടായിരിക്കാനുള്ള സാധ്യത അന്നുമുതല്‌ക്കേ തള്ളിക്കളയുകയും ചെയ്തിരുന്നു. അതുകൊണ്ട് മറിയത്തിന് യേശുവിനെ കൂടാതെ മറ്റ് മക്കളുണ്ടായിരുന്നില്ലെന്നും മറിയം നിത്യകന്യകയാണെന്നും നമുക്ക് ഉറച്ചുവിശ്വസിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.