ദൈവത്തെ ആരാധിക്കാന്‍ മനുഷ്യനെ സ്‌നേഹിക്കണമെന്ന് പഠിപ്പിച്ച യേശുവി്‌ന്റെ കാഴ്ചപ്പാടില്‍ ഒരുതരം കമ്മ്യൂണിസമുണ്ട്: റവ ഡോ. പോള്‍ തേലക്കാട്ട്

ദൈവത്തെ ആരാധിക്കാന്‍ മനുഷ്യനെ സ്‌നേഹിക്കണമെന്ന് പഠിപ്പിച്ച യേശുവിന്റെ കാഴ്ചപ്പാടില്‍ ഒരുതരം കമ്മ്യൂണിസമുണ്ടെന്ന് റവ. ഡോ പോള്‍ തേലക്കാട്ട്. മംഗളം ദിനപ്പത്രത്തിലെഴുതിയ ലേഖനത്തിലാണ് പോള്‍ തേലക്കാട്ട് ഈ അഭിപ്രായമെഴുതിയിരിക്കുന്നത്.

അതു മനുഷ്യസാഹോദര്യത്തിന്റെ കൂട്ടായ്മയിലുള്ള വിശ്വാസമാണെന്നും അദ്ദേഹം തുടര്‍ന്ന എഴുതുന്നു. കൊറോണയുടെ പശ്ചാത്തലത്തിലുള്ളതാണ് ലേഖനം.

മതങ്ങള്‍ ഉത്തരവാദിത്ത്വബോധത്തിലേക്ക് ഉയിര്‍ത്തെഴുന്നേല്ക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. രാഷ്ട്രത്തിന് വ്യവസ്ഥകളും നിയമങ്ങളും ഉണ്ടാക്കാനേ സാധിക്കൂ. വ്യക്തികളെ വ്യക്തിപരമായി കാണാന്‍ കഴിയാതെ വന്നേക്കും. അവിടെ വ്യക്തികളെ തിരിച്ചറിയാനും വ്യക്തിപരമായ ശ്രദ്ധ പ്രത്യേകിച്ചു ബലഹീനര്‍ക്ക് നല്കാനും മതങ്ങള്‍ മുന്നോട്ടു വരേണ്ട അടിയന്തിരകാലമാണിത്. മതം ഏതു മണ്ണിലും പുഷ്‌ക്കലമാകുന്നത് വേദനിക്കുന്നവരുടെ വേദനയിലേക്ക് കടന്നുചെല്ലാന്‍ ദൈവത്തിന്റെ ദൂതര്‍ ഉണ്ടാകുമ്പോഴാണ്. ഈ ദൈവവിളിയാണ് ഇന്ന് ഈ കൊറോണ വസന്തയില്‍ എല്ലാ മതങ്ങളിലും ഉണ്ടാകേണ്ടത്. ക്ഷേത്രങ്ങളിലെ സ്വര്‍ണ്ണവും പള്ളികളുടെ ആസ്തികളും മോസ്‌ക്കുകളിലെ സമ്പത്തും ദൈവം നല്കിയതാണ്. അതു ദൈവത്തിന്റെ മക്കളെ സംരക്ഷിക്കാനായില്ലെങ്കില്‍ പൊന്നിന് കാവലിരിക്കുന്ന ഭൂതങ്ങളെക്കൊണ്ട് എന്തുപകാരം?.. ഏതു പ്രസിസന്ധിയും ദൈവം നല്കുന്ന അവസരവുമാണ്.

ആരെയും മരണത്തിന് വി്ട്ടുകൊടുക്കാത്ത സ്‌നേഹത്തിന്റെയും ശ്രദ്ധയുടെയും അച്ചടക്കത്തിന്റെയും ഭാഷ നമ്മുടെ ഇടയില്‍ ഉണ്ടാകട്ടെയെന്ന പ്രാര്‍ത്ഥനയോടെയാണ് ലേഖനം അവസാനിപ്പിച്ചിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.