കത്തുകള്‍ക്ക് മുകളില്‍ JMJ എന്ന് എഴുതിയിരുന്നത് ഓര്‍ക്കുന്നുണ്ടോ, എന്താണ് അതിന്റെ അര്‍ത്ഥമെന്നറിയാമോ?

കത്തുകള്‍ എഴുതിയിരുന്ന ഒരു കാലം പഴയ തലമുറയുടെ ഓര്‍മ്മകളിലുണ്ടാവും. അന്ന് എഴുതുകയോ കിട്ടുകയോ ചെയ്തിരുന്ന മിക്ക കത്തുകളുടെ തുടക്കത്തിലും JMJ എന്ന് എഴുതിയിട്ടുണ്ടാവും. എന്താണ് ഇതിന്റെ അര്‍ത്ഥമെന്നറിയാമോ? ഈശോ മറിയം യൗസേപ്പേ എന്ന പ്രാര്ത്ഥനയുടെ ചുരുക്കെഴുത്താണ് ഇത് Jesus, Mary, Joseph എന്നീ മൂന്നു പേരുടെ സ്മരണയ്ക്കും അവരുടെ സംരക്ഷണം ലഭിക്കാനുമായിട്ടാണ് ഇങ്ങനെഎഴുതുന്നത്. നാം എഴുതാന്‍ പോകുന്ന കാര്യങ്ങള്‍ക്ക് ഈശോയുടെയും മാതാവിന്റെയും യൗസേപ്പിതാവിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശം തേടുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ആര്‍ച്ച് ബിഷപ് ഫുള്‍ട്ടന്‍ ജെ ഷീന്‍ തന്റെ ഓരോ കത്തുകളും ആരംഭിച്ചിരുന്നത് ഇങ്ങനെ എഴുതിക്കൊണ്ടായിരുന്നുവെന്ന് ആത്മകഥയില്‍ എഴുതിയിട്ടുണ്ട്. ലിസ്യൂവിലെ വിശുദ്ധ കൊച്ചുത്രേസ്യയും ഇങ്ങനെ തന്നെ എഴുതിയിരുന്നു. അതിന്റെ കൂടെ T എന്ന അക്ഷരം കൂടി ചേര്‍ത്തിരുന്നു. ആവിലായിലെ വിശുദ്ധ തെരേസയോടുള്ള ആദരസൂചകമായിട്ടായിരുന്നു അത്.
ഇന്ന് കത്തെഴുത്തുകള്‍ നിലച്ചുപോയി. എങ്കിലും ഇമെയില്‍ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ ഇനി മുതലെങ്കിലും നമുക്കീ പഴയ രീതി തിരികെ കൊണ്ടുവരാം. ഓരോ സന്ദേശങ്ങള്‍ അയ്ക്കുമ്പോഴും തുടക്കത്തില്‍ ഈശോമറിയം യൗസേപ്പേ എന്ന് എഴുതാം. അത് ഈശോയുടെയും മറിയത്തിന്റെയും യൗസേപ്പിതാവിന്റെയും സംരക്ഷണവും മാധ്യസ്ഥവും നമ്മുടെ കാര്യങ്ങള്‍ക്ക് ലഭിക്കാന്‍ ഇടയാക്കുകയും ചെയ്യും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.