യേശുനാമം ഏത് അവസ്ഥയിലും ചൊല്ലണേ

നാം ദു:ഖിതരായിരുന്നുകൊള്ളട്ടെ അല്ലെങ്കില്‍ ഉത്കണ്ഠാകുലരോ ബലഹീനരോ ആയിരുന്നുകൊള്ളട്ടെ ജീവിതത്തിലെ ഏതവസ്ഥയിലും നമുക്ക് ഏറ്റുപറയാന്‍ കഴിയുന്ന നാമമാണ് യേശുനാമം. നമ്മുടെ ആരോഗ്യം മോശമാണെങ്കിലും വേദനയനുഭവിക്കുമ്പോഴും ഏതെങ്കിലും രോഗം ശരീരത്തെ കീഴടക്കുമ്പോഴും അവിടുത്തേക്ക് നമ്മെ സുഖപ്പെടുത്താന്‍ കഴിയും എന്ന വിശ്വാസത്തോടെ യേശുനാമം ഏറ്റുപറയുക. സാമ്പത്തിക ബുദ്ധിമുട്ടുകളിലൂടെ കടന്നുപോകുമ്പോഴും ജോലിയില്ലാതാകുമ്പോഴും വിശ്വസിച്ചവര്‍ ചതിക്കുമ്പോഴും യേശുനാമം ഉച്ചരിക്കുക. യേശുനാമത്തിന് ശക്തിയുണ്ട്. യേശു നാമം അതിശയ നാമമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.