ഹൃദയത്തില്‍ സന്തോഷിക്കാനും അന്തരംഗത്തില്‍ ആനന്ദം കൊള്ളാനും കഴിയുന്നുണ്ടോ..വചനാധിഷ്ഠിതമായി അന്വേഷിക്കാം

ഹൃദയത്തിലെ സന്തോഷവും അന്തരംഗത്തിലെ ആനന്ദവുമാണ് നാം എല്ലാവരും ആഗ്രഹിക്കുന്നത്.എന്നാല്‍ എന്തുകൊണ്ടോ നമുക്ക് ഈ സന്തോഷവും ആനന്ദവും അനുഭവിക്കാന്‍ കഴിയുന്നില്ല. ദൈവികചിന്തയുടെ അഭാവമാണ് ഇതിന് കാരണമെന്ന് വചനം പറയുന്നു. സങ്കീര്‍ത്തനങ്ങള്‍ 16:8 മുതലുള്ള തിരുവചനങ്ങളാണ് ഇത്തരമൊരു ഉള്‍ക്കാഴ്ച നല്കുന്നത്. വചനം പറയുന്നത് ഇപ്രകാരമാണ്.

കര്‍ത്താവ് എപ്പോഴും എന്റെ കണ്‍മുമ്പിലുണ്ട്. അവിടുന്ന് എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ട് ഞാന്‍ കുലുങ്ങുകയില്ല. അതിനാല്‍ എന്റെ ഹൃദയം സന്തോഷിക്കുകയും അന്തരംഗം ആനന്ദം കൊള്ളുകയും ചെയ്യുന്നു. എന്റെ ശരീരം സുരക്ഷിതമായി വിശ്രമിക്കുന്നു.

അതെ കര്‍ത്താവിനെ എപ്പോഴും കണ്‍മുമ്പില്‍ കാണാന്‍ കഴിയുമ്പോള്‍, അവിടന്ന് എന്റെ വലത്തുഭാഗത്തുണ്ടെന്ന് ബോധ്യമുള്ളതിനാല്‍ ഒരുതരത്തിലുള്ള ആശങ്കകളും എന്നെ തീണ്ടുകയില്ല. ആശങ്കകളില്ലാതെയാകുമ്പോള്‍ എന്റെ ഹൃദയം സന്തോഷിക്കുകയും അന്തരംഗം ആനന്ദം കൊള്ളുകയും ചെയ്യും. കര്‍ത്താവിനെ കണ്‍മുമ്പില്‍ കണ്ടുകൊണ്ട് നമുക്ക് ജീവിക്കാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.