കാണ്ടമാല്‍ രക്തസാക്ഷികളുടെ നാമകരണ നടപടികള്‍ക്ക് വത്തിക്കാന്റെ അംഗീകാരം

കാണ്ടമാല്‍: ഒഡീഷയിലെ കാണ്ടമാല്‍ ര്ക്തസാക്ഷികളുടെ നാമകരണനടപടികള്‍ക്ക് വത്തിക്കാന്റെ അംഗീകാരം. ദൈവദാസന്‍ കാന്തേശ്വര്‍ ദിഗല്‍ ഉള്‍പ്പെടെയുള്ള 34 പേരുടെ നാമകരണനടപടികള്‍ക്കാണ് വത്തിക്കാന്‍ അംഗീകാരം നല്കിയിരിക്കുന്നത്.

വത്തിക്കാന്റെ ഈ തീരുമാനം ഭാരതത്തിന്റെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ് ലിയോപോള്‍ഡോ ജിറെല്ലിയാണ് അറിയിച്ചിരിക്കുന്നത്. ക്രൈസ്തവവിശ്വാസത്തിന്റെ പേരില്‍ തീവ്രഹിന്ദുത്വവാദികളുടെ അക്രമണങ്ങളേറ്റ് ധീരരക്തസാക്ഷിത്വം വരിച്ചവരാണ് കാണ്ടമാലിലെ ഈ ര്ക്തസാക്ഷികള്‍. 2008 ലാണ് കുപ്രസിദ്ധമായ കാണ്ടമാല്‍ കലാപം നടന്നത്. അതേ വര്‍ഷം ഓഗസ്റ്റ് 23 ന് നടന്ന സ്വാമി ലക്ഷണാനന്ദയുടെ കൊലപാതകവുമായി ബന്ധപ്പെടുത്തിയായിരുന്നു ക്രൈസ്തവര്‍ക്ക്് നേരെ ആക്രമണം അഴിച്ചുവിട്ടത്. ക്രൈസ്തവരുടെ ഉന്മൂലനത്തിനുള്ള എളുപ്പമാര്‍ഗ്ഗമായിട്ടാണ് ശത്രുക്കള്‍ ലക്ഷ്മണാനന്ദയുടെ മരണത്തെ ഉപയോഗിച്ചത്. ആറായിരം വീടുകളും 300 ദേവാലയങ്ങളും അന്ന് നശിപ്പിക്കപ്പെട്ടു. നൂറിലധികം ക്രൈസ്തവര്‍ മരണമടഞ്ഞു. അതില്‍ ചിലരുടെ നാമകരണനടപടികള്‍ക്കാണ് വത്തിക്കാന്‍ ഇപ്പോള്‍ അംഗീകാരം നല്കിയിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.