കെസിബിസിക്ക് പുതിയ നേതൃത്വം

കെസിബിസിക്ക് പുതിയ നേതൃത്വം. കേരള കത്തോലിക്ക മെത്രാൻ സമിതിയുടെ പുതിയ പ്രസിഡന്റായി സീറോ മലങ്കര മേജർ ആർച്ച്‌ ബിഷപ്പ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവയും വൈസ് പ്രസിഡന്റായി ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടനും കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ.അലക്സ് വടക്കുംതല പുതിയ കെസിബിസി സെക്രട്ടറി ജനറലായും തെരഞ്ഞെടുക്കപ്പെട്ടു.ഇത് രണ്ടാം തവണയാണ് കെസിബിസി അധ്യക്ഷനായി കർദിനാള് മാർ ക്ലീമീസ് തിരഞ്ഞെടുക്കപ്പെടുന്നത്. പിഓസിയിൽ നടന്ന കെസിബിസി ശൈത്യകാല സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.