കേരളത്തിലെ ക്രൈസ്തവ ജനസംഖ്യ കുത്തനെ ഇടിയുന്നു!

കേരളത്തില്‍ ക്രൈസ്തവ ജനസംഖ്യ കുത്തനെ ഇടിയുന്നതായി റിപ്പോര്‍ട്ട്. കേരള സ്‌റ്റേറ്റ് ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ ഡിവിഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ ആന്വല്‍ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്‌സ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇതനുസരിച്ച് 2011 മുതല്‍ 2021 വരെ ക്രൈസ്തവരുടെ ജനസംഖ്യ 83,842 ആണ്. അതേ സമയം യഥാക്രമം മുസ്ലീം ഹൈന്ദവ ജനസംഖ്യ 10,09,630 ഉം 3,99,043 ഉം ആണ്. 2021 ലെ റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ ജനിച്ച ക്രിസ്ത്യന്‍ കുട്ടികള്‍ 59,766 അതേ സമയം കേരളത്തില്‍ അതേ വര്‍ഷം മരിച്ച ക്രൈസ്തവരുടെ എണ്ണം 65,984 ആണ്. ചുരുക്കത്തില്‍ 6218 പേരുടെ കുറവ് ക്രൈസ്തവസമുദായത്തിനുണ്ടായി. മുസ്ലീം സമുദായത്തിലെ ജനനമരണ നിരക്കുകളുടെ കണക്കുകള്‍ നോക്കുമ്പോള്‍ 2021 ല്‍ അവര്‍ക്ക് 1,04,230 പേരുടെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 1980 ന് മുമ്പ് കേരളത്തില്‍ ക്രൈസ്തവര്‍ പ്രബലമായ ഒരു വിഭാഗം തന്നെയായിരുന്നു. പക്ഷേ 2021 എത്തിയപ്പോഴേയ്ക്കും അതൊരു പഴങ്കഥയായി മാറിയിരിക്കുന്നു.

അതുപോലെ തന്നെ കേരളത്തിലെ ക്രൈസ്തവകുടുംബങ്ങളില്‍ 60 ശതമാനത്തില്‍ അധികവും സിസേറിയന്‍ വഴിയാണ് കുട്ടികള്‍ ജനിച്ചിരിക്കുന്നത്. ഇവിടെ നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നത് കേരളത്തില്‍ ക്രൈസ്തവമരണങ്ങള്‍ കുത്തനെ ഉയരുകയും എന്നാല്‍ അതനുസരിച്ച് ജനനനിരക്ക് വര്‍ദ്ധിക്കുന്നില്ല എന്നുമാണ്.

നമ്മുടെ സമുദായത്തിന്റെ തന്നെ നിലനില്പിനെ ഇത് പ്രതികൂലമായി ബാധിക്കുകയാണെന്ന ബോധ്യം പുതിയ തലമുറയ്ക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.