കേരളസഭ നവീകരണം; പിഒസിയില്‍ വിമലഹൃദയപ്രതിഷ്ഠ നടന്നു

കൊച്ചി: കേരളസഭാ നവീകരണ വര്‍ഷാചരണത്തിന്റെ ഭാഗമായി പിഒസിയില്‍ വിമലഹൃദയപ്രതിഷ്ഠ നടന്നു.ആഘോഷമായ പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ആര്‍ച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വചനസന്ദേശം നല്കി.

കോഴിക്കോട്, കൊടുങ്ങല്ലൂര്‍,തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുളള ദീപശിഖകള്‍ക്ക് സ്വീകരണം നല്കി. കേരളസഭാ നവീകരണം ചെയര്‍മാന്‍ ബിഷപ് സാമുവല്‍ മാര്‍ ഐറേനിയൂസ് ദീപശിഖ ക്യാപ്റ്റന്മാരെ ആദരിച്ചു.

കെസിബിസിയുടെ ആഭിമുഖ്യത്തിലാണ് കേരളസഭാ നവീകരണവര്‍ഷാചരണം നടക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.