ഉത്തര്‍പ്രദേശിലെ കണ്ഠ്വ രൂപതയ്ക്ക് മലയാളി മെത്രാന്‍

ഭോപ്പാല്‍/ മാനന്തവാടി: ഉത്തര്‍പ്രദേശിലെ കണ്ഠ്വ രൂപതയുടെ ഇടയനായി മാനന്തവാടി രൂപതാംഗം ഫാ. അഗസറ്റിന്‍ മഠക്കിത്തുന്നേലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. നിലവില്‍ രൂപതയുടെ അഡ്മിനിസ്ട്രറ്ററായി സേവനം ചെയ്തുവരികയായിരുന്നു നിയുക്ത മെത്രാന്‍. കണ്ഠ രൂപതാധ്യക്ഷന്‍ ബിഷപ് സെബാസ്റ്റ്യന്‍ ദൂരൈരാജിനെ ഭോപ്പാല്‍ അതിരൂപതാധ്യക്ഷനായി നിയമിച്ചതിനെ തുടര്‍ന്നാണ് പുതിയ മെത്രാന്‍ നിയമനം. മാനന്തവാടി രൂപതയിലെ കൂളിവയല്‍ ഇടവകാംഗമാണ് നിയുക്തമെത്രാന്‍.

1963 ജൂലൈ 9 ന് ജനനം. കണ്ഠ രൂപതയ്ക്കുവേണ്ടിയാണ് തിരുപ്പട്ടം സ്വീകരിച്ചത്. ഒരു വര്‍ഷം രൂപതാധ്യക്ഷന്റെ സെക്രട്ടറിയായി സേവനം ചെയ്തു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.