ഉടമ്പടി പ്രാര്‍ത്ഥനയുടെ ഉപ്പുനോക്കാന്‍ വരുന്നവരോട് കൃപാസനം ജോസഫച്ചന്‍ പറയുന്നത് കേട്ടോ..

ഉടമ്പടിയെടുത്ത് പ്രാര്‍ത്ഥിച്ചാല്‍ ഫലം കിട്ടുമോയെന്ന് സംശയിച്ച് ഉടമ്പടിയെടുക്കുന്നവരുണ്ട്. ദൈവത്തെ ടെസ്റ്റ് ചെയ്യുന്നവരാണ് ഇവര്‍. അല്മായര്‍ക്ക് മാത്രമല്ല ചില വൈദികര്‍ക്കും ഇങ്ങനെ ചില സംശയങ്ങളുണ്ട്.

ഹൃദയപരാമര്‍ത്ഥതയോടെ ദൈവത്തെ വിളിച്ചപേക്ഷിക്കണമെന്നാണ് സങ്കീര്‍ത്തനങ്ങള്‍ പറയുന്നത്. അതായത് ദൈവത്തെ സംശയിക്കാതെ, ടെസ്റ്റ് ചെയ്യാതെ പ്രാര്‍ത്ഥിക്കുക നമ്മുടെ അപേക്ഷകളിലൊക്കെ ഹൃദയപരമാര്‍ത്ഥത കുറഞ്ഞുപോകുന്നുണ്ട്. ഹൃദയപരമാര്‍ത്ഥതയോടെ പ്രാര്‍ത്ഥിക്കുകയാണ് വേണ്ടത്. വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് ശേഷം, പൗരോഹിത്യവിധിപ്രകാരമുള്ള നിരവധി പ്രാര്‍ത്ഥനകളുംസഭയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ പ്രാര്‍ത്ഥനകളും സംഗ്രഹിച്ചുകൊണ്ടാണ് ഉടമ്പടി തൈലം ആശീര്‍വദിക്കുന്നത്.

ചിലത് മൂന്നുതവണയും മറ്റ് ചിലപ്പോള്‍ 32 തവണയും ബ്ലെസ് ചെയ്യാറുണ്ട്. ഉടമ്പടിയനുസരിച്ച് ജീവിക്കുന്നവര്‍ക്ക്അതിന്റെ യഥാര്‍ത്ഥ ഫലം കിട്ടാന്‍ വേണ്ടിയാണ് ഇത്രയുമധികം തവണ ബ്ലെസ് ചെയ്യുന്നത്.വെറുമൊരു വെഞ്ചിരിപ്പ് അല്ല ഇവിടെ നടത്തുന്നത്. ഞങ്ങള്‍ ഇവിടെ ചെയ്യുന്നതിന്റെ ഫലം വിശ്വസിച്ചുവേണം നിങ്ങള്‍പ്രാര്‍ത്ഥിക്കേണ്ടത്.

എല്ലാം വിശ്വാസത്തില്‍വേണം ചെയ്യേണ്ടത്. യേശു കര്‍ത്താവാണെന്ന് ഹൃദയത്തില്‍ വിശ്വസിക്കുകയും അധരം കൊണ്ട് ഏറ്റുപറയുകയും വേണം. അതുകൊണ്ട് ഹൃദയപരമാര്‍ത്ഥതയോടെ, വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.