Thursday, July 17, 2025
spot_img
More

    ജെറുസലേമില്‍ വൈദികനെ ആക്രമിച്ചു

    ജെറുസലേം: ജറുസലേമില്‍ വൈദികനെ ആക്രമിച്ചു. ബെനഡിക്ടൈന്‍ സന്യാസിയായ ഫാ. നിക്കോദോമസ് ആണ് ആക്രമിക്കപ്പെട്ടത്. രണ്ടു യഹൂദ ചെറുപ്പക്കാരാണ് ഇതിന് പിന്നില്‍. ക്രിസ്തുവിനെതിരെ പരുഷ വാക്കുകള്‍ സംസാരിച്ചുകൊണ്ട് വൈദികനെ ആക്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 20 വയസ്മാത്രം പ്രായമുള്ള ആളാണ് അക്രമി.

    അര്‍മേനിയ- യഹൂദ ക്വാര്‍ട്ടേഴ്‌സിന്റെ ബോര്‍ഡറില്‍ വച്ചായിരുന്നു സംഭവം. ജര്‍മ്മന്‍ ജേര്‍ണലിസ്റ്റ് നഥാലി ഈ ദൃശ്യം ക്യാമറയില്‍ പകര്‍ത്തിയതോടെയാണ് അക്രമവിവരം പുറത്തുവന്നത്. ക്രൈസ്തവരോടുളള അസഹിഷ്ണുതയാണ് ഈ സംഭവം പുറത്തുകൊണ്ടുവന്നിരിക്കുന്നത്. അക്രമികളോട് എനിക്ക് വെറുപ്പോ വിദ്വേഷമോ ഇല്ല. ഞാന്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. ക്രിസ്ത്യന്‍ ഡിഎന്‍ എയാണ് എന്നിലുള്ളത്. വൈദികന്‍ പ്രതികരിച്ചു.

    വൈദികനെതിരെ നടന്ന അക്രമം ക്രൈസ്തവരെ ആശങ്കാകുലരാക്കിയിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!