കുറവിലങ്ങാട് മൂന്നു നോമ്പു തിരുനാള്‍ ഫെബ്രുവരി 3,4,5 തീയതികളില്‍

കുറവിലങ്ങാട്: മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ മര്‍ത്ത്മറിയം തീര്‍ത്ഥാടന ദേവാലയത്തില്‍ ചരിത്രപ്രസിദ്ധമായ മൂന്ന് നോമ്പ്തിരുനാള്‍ ഫെബ്രുവരി 3,4,5 തീയതികളില്‍ ആചരിക്കും.

തിരുനാളിന്റെ ആദ്യ ദിനമായ മൂന്നാം തീയതി രാവിലെ 8.30 ന് വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിന് പ്രതിഷ്ഠിക്കം. വൈകുന്നേരം അഞ്ചിന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്കും.

നാലാം തീയതിയാണ് ചരിത്രപ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം.

സമാപന ദിവസമായ അഞ്ചാം തീയതി പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.