മാര്‍ത്തോമ്മാ പാരമ്പര്യമുള്ള സഭകളിലെ 23 സഭാധ്യക്ഷന്മാര്‍, പതിനായിരക്കണക്കിന് വിശ്വാസികള്‍, സഭാചരിത്രത്തില്‍ ഇടം പിടിച്ച് നസ്രാണി മഹാസംഗമം

കുറവിലങ്ങാട്: മാര്‍ത്തോമ്മാ പാരമ്പര്യമുള്ള സഭകളിലെ 23 സഭാധ്യക്ഷന്മാരും പതിനായിരക്കണക്കിന് വിശ്വാസികളും പങ്കെടുത്ത കുറവിലങ്ങാട് നടന്ന നസ്രാണി മഹാസംഗമം സഭാചരിത്രത്തില്‍ അനിഷേധ്യമായ അടയാളങ്ങള്‍ പതിപ്പിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മഹാസംഗമം ഉദ്ഘാടനം ചെയ്തു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യസന്ദേശം നല്കി.

മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, കല്‍ദായ സുറിയാനി സഭയുടെ മാര്‍ അപ്രേം മെത്രാപ്പോലീത്ത, ക്‌നാനായ സുറിയാനി സഭ ആര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, മലബാര്‍ സ്വത്ര്രന്ത സുറിയാനി സഭയുടെ ബസേലിയോസ് മാര്‍ സിറിള്‍ മെത്രാപ്പോലീത്ത, ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, യാക്കോബായ സുറിയാനി സഭ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നത്തി.

മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോസഫ് സ്രാമ്പിക്കല്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.