ഒരു ലക്ഷം ലത്തീന്‍ കത്തോലിക്കരുടെ റാലി ഞായറാഴ്ച

തിരുവനന്തപുരം: കേരള ലത്തീന്‍ കാത്തലിക് അസോസിയേഷന്റെ സംസ്ഥാന സമ്മേളനവും ലത്തീന്‍ കത്തോലിക്കാ സമുദായസംഗമവും 30, ഒന്ന് തീയതികളിലായി നടക്കും. ഞായറാഴ്ച ഒരു ലക്ഷം ലത്തീന്‍ കത്തോലിക്കരുടെ റാലി നടക്കും.

സമുദായത്തിന് സമനീതി, അധികാരത്തില്‍ പങ്കാളിത്തം എന്നീ മുദ്രാവാക്യമാണ് ഉയര്‍ത്തിപിടിക്കുന്നത്. മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്ന് നഗരത്തിലേക്കാണ് ഒരു ലക്ഷം പേരുടെ മഹാറാലി സംഘടിപ്പിച്ചിരിക്കുന്നത്.

റാലി മോണ്‍. ജി ക്രിസ്തുദാസ് ഫഌഗ് ഓഫ് ചെയ്യും. തുടര്‍ന്ന് പൊതുസമ്മേളനം ബിഷപ് ഡോ വിന്‍സെന്റ് സാമുവല്‍ ഉദ്ഘാടനം ചെയ്യും.

പന്ത്രണ്ട് രൂപതകളിലെ 20 ലക്ഷം വരുന്ന ലത്തീന്‍ കത്തോലിക്കരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമുദായ സംഗമം നടത്തുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.