കൊച്ചി: കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി സംഘടിപ്പിക്കുന്ന ലോഗോസ് ക്വിസിന്റെ പേരിലും വ്യാജ ആപ്പ്. ഓണ്‍ലൈന്‍ ആയി രജിസ്ട്രര്‍ ചെയ്യാനും 100 രൂപ ഫീസ് അടയ്ക്കാനുമായി ആവശ്യപ്പെട്ടുകൊണ്ടുള്ള ആപ്പ് Akhilesh kumar chaudari യുടെ പേരിലാണ് പ്രചരിക്കുന്നത്. ഈ ആപ്പ് ബൈബിള്‍ കമ്മീഷന്റേത് അല്ലെന്നും ആരും ഈ തട്ടിപ്പില്‍ വീഴരുതെന്നും കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി സെക്രട്ടറി ഫാ. ജോണ്‍സണ്‍ പുതുശ്ശേരി സിഎസ് റ്റിയുടെ പത്രക്കുറിപ്പ് ഓര്‍മ്മിപ്പിക്കുന്നു. 21 ാമത് ആഗോള ബൈബിള്‍ ക്വിസ് ഡിസംബര്‍ 19 ഞായറാഴ്ചയാണ് നടത്തുന്നത്.