കൊച്ചി: വയനാട്ടിലെ എഫ് സി കോണ്‍വെന്റില്‍ നിന്ന് പുറത്താക്കിയ നിലയ്ക്ക് ലൂസി കളപ്പുരയ്ക്ക് മഠത്തില്‍ നിന്ന് പുറത്തുപോകേണ്ടിവരുമെന്ന് ഹൈക്കോടതി വീണ്ടും വാക്കാല്‍ മുന്നറിയിപ്പ് നല്കി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
ഹര്ജിയിലെ അഭിഭാഷകന്‍ ഒഴിവായതിനെതുടര്‍ന്ന് ലൂസി ഓണ്‍ലൈനിലൂടെ നേരിട്ടു വാദിക്കുകയായിരുന്നു. വാദം പൂര്‍ത്തിയായതോടെ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി.
കോണ്‍വെന്റില്‍ മോശം അനുഭവങ്ങളാണ് നേരിടേണ്ടിവരുന്നതെന്ന് ഹര്‍ജിയില്‍ പറയുന്ന സാഹചര്യത്തില്‍ സ്വന്തം സുരക്ഷയെ കരുതി മഠത്തില്‍ നിന്ന് മാറണമെന്ന് ഹര്‍ജിയില്‍ വാദം കേള്‍ക്കവെ സിംഗില്‍ ബെഞ്ച് പറഞ്ഞു. മഠം വിട്ടാലും സന്യാസജീവിതം തുടരാനാകും.
എവിടെയാണ് താമസിക്കുന്നതെങ്കിലും പോലീസ് സംരക്ഷണം നല്കാം. മഠത്തില്‍ പോലീസ് സംരക്ഷണം നല്കാനാവില്ല. സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.